← Back to News

ക്രിസ്തുമസ് ഒരുക്ക ധ്യാനം 2025

Posted on: November 30, 2025

സ്നേഹം നിറഞ്ഞവരെ, ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡിസംബർ 5, 6, 7 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ ഇടവക ധ്യാനം സംഘടിപ്പിച്ചിരിക്കുന്നു. അന്നേ ദിവസങ്ങളിൽ രാവിലെ 6:30 ന് വിശുദ്ധ കുർബാന. വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബാന തുടർന്ന് 8 മണി വരെ ധ്യാനം (8 മണി വരെ). 5-ാം തീയതിയും 6-ാം തീയതിയും വൈകുന്നേരം കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 5-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം കേളമംഗലം പള്ളിയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. 7-ാം തീയതി ഞായറാഴ്ച വൈകുന്നേരം ഒറ്റപ്പുന്ന പള്ളിയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. പകരം പള്ളിപ്പുറം പള്ളിയിൽ വൈകുന്നേരം 5-മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. 7-ാം തീയതി ഞായറാഴ്ച്ച കുടുംബയോഗങ്ങൾ ഉണ്ടെങ്കിൽ വൈകുന്നേരം 4:30ന് മുൻപ് തീർക്കാനായി ശ്രമിക്കുമല്ലോ. എന്ന് വികാരിയച്ചൻ.

© Copyright 2025 - ST.MARY'S Forane Church, Pallippuram. All Rights Reserved